Society Today
Breaking News

കൊച്ചി: കഴിഞ്ഞ ആഴ്ച്ച നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളിലെ സര്‍വ്വീസ് തുടങ്ങുന്ന സമയം പുതുക്കി നിശ്ചയിച്ചത്. മെയ് 21 മുതല്‍ ഞായറാഴ്ച്ചകളില്‍ കൊച്ചി മെട്രോ രാവിലെ 7.30ന് സര്‍വ്വീസ് ആരംഭിക്കും. നിലവില്‍ 8 മണിക്കാണ് ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച്ച നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ 83 ശതമാനം പേര്‍ സര്‍വ്വീസ് സമയം നീട്ടണമെന്ന് അഭിപ്രായപ്പെട്ടു. മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണം ദിനം പ്രതി ഉയരുന്നുണ്ട്. ഈ മാസം ഒന്‍പത് ദിവസം ഒരുലക്ഷത്തിലധികം പേര്‍ ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു.

ഈ മാസം എല്ലാ ദിവസവും തൊണ്ണൂറായിരത്തിലധികം പേര്‍ നിലവില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്. കൂടൂതല്‍ പേര്‍ യാത്രകള്‍ക്കായി കൊച്ചി മെട്രോ സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തുന്നുവെന്നത് സ്വാഗതാര്‍ഹമാണെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ അറിയിച്ചു.സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. 900 രൂപയ്ക്ക് ഒരു മാസം മുഴുവന്‍ പരിധികളില്ലാതെ യാത്ര ചെയ്യാന്‍ വിദ്യ30 കാര്‍ഡും 450 രൂപയ്ക്ക് ഒരു മാസത്തേക്ക് മൈബൈക്കിന്റെ സൈക്കിളും കോമ്പോ ഓഫറായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ ഈ മാസം 23ന് നടക്കുന്ന ക്യാപെയ്‌നില്‍ രജിസ്റ്റര്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം സ്വന്തമാക്കാം.

 

 

 

 

 

#kochi #kochimetro


 

Top